കണ്ണൂര്‍: ആസ്റ്റര്‍ മിംസിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ തളാപ്പ് ജിമാളിന് എതിര്‍വശമുള്ള ആസ്റ്റര്‍ മിംസ് ക്ലിനിക്കില്‍ സൗജന്യ വെരിക്കോസ് വെയിന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഡോ. ദിലീപ് കുമാര്‍ന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ ഡോക്ടറുടെ പരിശോധനയും, 2300 രൂപ ചെലവ് വരുന്ന വെനസ് ഡോ ഡോപ്ലര്‍ സ്‌കാനിങ്ങും സൗജന്യമായി ലഭ്യമാകും. ജൂലൈ 6 ഞായറാഴ്ച രാവിലെ 10 മണിമുതല്‍ 1 മണിവരെ നടക്കുന്ന ക്യാമ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 70 പേര്‍ക്കാണ് ആനുകൂല്യം ലഭ്യമാവുക. ബുക്കിങ്ങിനായി 6235000512 എന്ന നമ്പറില്‍ ബന്ധപ്പെടുക.