പെരിയ: എടമുണ്ട ചെഗുവേര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും ഡി.വൈ.എഫ്.ഐ എടമുണ്ട യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സി.പി.ഐ എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗവും പുല്ലൂര്‍ പെരിയ പഞ്ചായത്ത് അംഗവുമായരുന്ന ടി.വി. കരിയന്റെ ഫോട്ടോ അനാച്ഛാദനവും, വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ യും വിവിധ മേഖലകളില്‍ പ്രശസ്തി നേടിയവരെയും അനുമോദിച്ചു. ഉദുമ എം.എല്‍.എ
സി.എച്ച്.കുഞ്ഞമ്പു ഫോട്ടോ അനാച്ഛാദനവും അനുമോദനവും നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഇ. മണി അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ചാലിങ്കാല്‍ ലോക്കല്‍ സെക്രട്ടറി എ. ഷാജി, ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് വിപിന്‍ ബല്ലത്ത്, ബാലസംഘം കാസര്‍ഗോഡ് ജില്ല സെക്രട്ടറി എം. അനുരാഗ്, സി.പി.ഐ.എം എടമുണ്ട ബ്രാഞ്ച് സെക്രട്ടറി സി. ഉപേന്ദ്രന്‍, ഡി.വൈ.എഫ്.ഐ എടമുണ്ട യൂണിറ്റ് പ്രസിഡണ്ട് പി. അജിത, എ. കെ. എസ് എടമുണ്ട യൂണിറ്റ് സെക്രട്ടറി വി. കെ. രമേശന്‍, മഹിളാ അസോസിയേഷന്‍ ചാലിങ്കാല്‍ വില്ലേജ് കമ്മിറ്റിയംഗം ബി. ശാലിനി, യുവ ചേതന പുരുഷ സ്വയം സഹായ സംഘം പ്രസിഡണ്ട് പി. ബാലന്‍, ക്ലബ്ബ് വനിതാ വേദി പ്രസിഡണ്ട് കെ. സന്ധ്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്ലബ്ബ് സെക്രട്ടറി വി. വി. സുമേഷ് സ്വാഗതവും ക്ലബ്ബ് എക്‌സിക്യൂട്ടീവ് അംഗം സന്തോഷ് കാവുങ്കാല്‍ നന്ദിയും പറഞ്ഞു