പ്ലാന്‍ -25 ന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് 2-ാം വാര്‍ഡ് കമ്മിറ്റി (ചേരങ്കൈ ഈസ്റ്റ് ) ലീഗ് സഭ സംഘടിപ്പിച്ചു.
ഇതിന്റെ ഭാഗമായി വിവിധ വിദ്യാഭ്യാസ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരക്കുള്ള അനുമോദനം, വനിത മീറ്റ്, പുഡ്ഡിംഗ് ഫെസ്റ്റ്, വിവിധ കായിക മത്സരങ്ങള്‍ തുടങ്ങിയവ നടത്തുകയും ഇതിലെ വിജയികള്‍ക്ക് പൊതു സമ്മേളനത്തില്‍ വെച്ച് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ചടങ്ങ് മുസ്ലിം ലീഗ് കാസര്‍ഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് കെ എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര വിതരണവും ക്യാഷ് അവാര്‍ഡും നല്‍കി.
ചടങ്ങില്‍ രണ്ടാം വാര്‍ഡ് പ്രസിഡണ്ട് ഹമീദ് ബദ്രിയ അധ്യക്ഷത വഹിച്ചു.
കാസര്‍കോട് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി ജന സെക്രട്ടറി ഹമീദ് ബെദിര, സെക്രട്ടറിമാരായ മുസമ്മില്‍ ടി എച്ച്, അമീര്‍ പള്ളിയാന്‍, കാസര്‍ഗോഡ് മുന്‍സിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡണ്ട് അജ്മല്‍ തളങ്കര, ട്രഷറര്‍ മുസമ്മില്‍ എസ് കെ ,എം എസ് എഫ് മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് സജീര്‍ ബെദിര, ജന. സെക്രട്ടറി മുനവ്വര്‍ തുരുത്തി, ജോ. സെക്രട്ടറി അന്‍ഷീബ് മാളിക, ട്രഷറര്‍ സിയാന്‍ പടിഞാര്‍, വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ട്രഷറര്‍ മുഹമ്മദ് കുഞ്ഞി ഹോട്ടല്‍ ,വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സെക്രട്ടറി സുബൈര്‍ സിംഗ്,യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് റിഷാല്‍ ചാലു , ജന സെക്രട്ടറി ഉനൈസ് പടപ്പില്‍, എസ് ടി യു മേഖല കമ്മിറ്റി പ്രസിഡണ്ട് അസീമുദ്ധീന്‍, അബ്ദുല്‍ ഖാദര്‍ അസ്നവി , അഷ്‌റഫ് ഹുദവി, യൂത്ത് ലീഗ് നെല്ലിക്കുന്ന് ശാഖ പ്രസിഡണ്ട് നൗഫല്‍, ജന. സെക്രട്ടറി താജു ബെല്‍ക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ പടപ്പില്‍ സ്വാഗതവും ,സെക്രട്ടറി അന്‍വര്‍ ടി.എം.നന്ദി പറഞ്ഞു.