ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുക.ബാലസംഘം ചിത്താരി വില്ലേജ് സമ്മേളനം

കാഞ്ഞങ്ങാട് : ലഹരിക്കെതിരായപോരാട്ടം ശക്തമാക്കണമെന്ന് ബാലസംഘം ചിത്താരി വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വാണിയംപാറ എ.കെ സ്മാരകത്തില്‍ നടന്ന സമ്മേളനത്തിന് വില്ലേജ് പ്രസിഡന്റ് കെ. വി.ആര്യനന്ദ പതാക ഉയര്‍ത്തിയത്തോടെ തുടക്കമായി സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കൃഷ്ണകുമാര്‍ പള്ളിയത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. വി.ആര്യനന്ദ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എന്‍.പ്രിയേഷ് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വില്ലേജ് സെക്രട്ടറി എം. എ.അനുപമ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കൃഷ്ണന്‍ വിജയികളെ അനുമോദിച്ചു. ഏരിയ പ്രസിഡന്റ് ആര്‍.തേജസ്. ഏരിയ വൈസ് പ്രസിഡന്റ് പി. നിഖിലേഷ്. ഏരിയാ ജോ.സെക്രട്ടറി പി. സ്‌നേഹ.ഏരിയ കമ്മിറ്റി അംഗം ശ്രേയ ,വില്ലേജ് കോര്‍ഡിനേറ്റര്‍ എ. സുരേന്ദ്രന്‍, പി.കാര്യമ്പു എന്നിവര്‍ സംസാരിച്ചു. സംഘടക സമിതി ചെയര്‍മാന്‍ എ. കെ ജിതിന്‍. സ്വാഗതവും കണ്‍വീനര്‍ എ. പവിത്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി തേജിമ( പ്രസിഡന്റ്) എ.ഹരിചന്ദ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ഫോട്ടോ പ്രദര്‍ശനവും രാമഗിരി ദേശാഭിമാനി ഗ്രന്ഥാലയത്തിന്റെ പുസ്തക പ്രദര്‍ശനവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *