പാലക്കുന്ന് : കേരളത്തില്‍ മെമു ഓടാത്ത ഏക ജില്ലയാണ് കാസര്‍കോട്. ദക്ഷിണ റെയില്‍വേയില്‍ 26 മെമു (മെയിന്‍ലൈന്‍ ഇലക്ട്രിക്ക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) സര്‍വീസുകള്‍ ഓടുന്നുണ്ടെങ്കിലും ഒന്നുപോലും കണ്ണൂരിന് വടക്കോട്ടുള്ള പാത തൊടാറില്ല. റയില്‍വേ കാസര്‍കോടിനോട് കാണിക്കുന്ന അവഗണനയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം, പാലക്കുന്ന് യൂണിറ്റ് വാര്‍ഷിക പൊതുയോഗം പ്രതിഷേധിച്ചു.
ഷൊര്‍ണൂര്‍-കണ്ണൂര്‍ മെമു മംഗ്ലൂര്‍ വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടു.
കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ഉദുമയിലും പാലക്കുന്നിലും അശാസ്ത്രീയമായി നിര്‍മിച്ച ഡിവൈഡറുകള്‍ മൂലം ചെറുതും വലുതുമായ റോഡപകടങ്ങള്‍ ഇവിടെ പതിവായതിനാല്‍ അവ രണ്ടും പൊളിച്ചു നീക്കി ശാസ്ത്രീയമായ രീതിയില്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ
അംഗങ്ങളുടെ മക്കളെ അനുമോദിച്ചു.
കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.എസ്. ജംഷീദ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് മുരളി പള്ളം, ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ കരിപ്പോടി, ട്രഷറര്‍ അരവിന്ദന്‍ മുതലാസ്, മുന്‍ പ്രസിഡന്റ് ഗംഗാധരന്‍ പള്ളം, വനിതാ വിംഗ് പ്രസിഡണ്ട് പ്രസിഡണ്ട് റീത്താ പത്മരാജന്‍, യൂത്ത് വിംഗ് പ്രസിഡണ്ട് ഷാഹുല്‍ഹമീദ്, സെക്രട്ടറി അഷറഫ് തവക്കാല്‍ എന്നിവര്‍ പ്രസംഗിച്ചു.