വെള്ളിക്കുന്നത്ത് ഭഗവതി കാവ് നവാഹയജ്ഞം : ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു.

കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ സെപ്റ്റംബര്‍ 21മുതല്‍ 30വരെ നടക്കുന്ന ശ്രീമദ് ദേവി മഹാത്മ്യ ഭാഗവത നവാഹ യജ്ഞത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു. ക്ഷേത്രം തന്ത്രി ആലമ്പാടി പത്മനാഭ പട്ടേരി ചടങ്ങ് ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസിഡണ്ട് പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി മാധവന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. മടിയന്‍ കൂലോം ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വി. എം. ജയദേവന്‍, കിഴക്കുംകര പള്ളിക്കരിങ്കാളി അമ്മ ക്ഷേത്ര സെക്രട്ടറി പി. സതീശന്‍, വിഷ്ണുമംഗലം ക്ഷേത്രം പ്രസിഡണ്ട് ദാമോദരന്‍, കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പ്രസിഡണ്ട് ഗംഗാധരന്‍ പാലക്കി, ക്ഷേത്രം വല്യച്ഛന്‍ കുമാരന്‍ കോമരം, വെള്ളിക്കോത്ത് അയ്യപ്പ ഭജന മന്ദിരം പ്രസിഡണ്ട് പി. പി. കുഞ്ഞി കൃഷ്ണന്‍നായര്‍, പുതിയ കണ്ടം വിശ്വകര്‍മ്മ ക്ഷേത്രം പ്രസിഡണ്ട് ബാലകൃഷ്ണന്‍ ആചാരി, അടിയാര്‍കാവ് കരിഞ്ചാമുണ്ഡി അമ്മ പ്രസിഡണ്ട് മോഹന്‍ദാസ്, പി. ദിവാകരന്‍ മാസ്റ്റര്‍, അഡ്വക്കറ്റ് കോടോത്ത് നാരായണന്‍ നായര്‍ ക്ഷേത്രം സെക്രട്ടറി കെ. കൃഷ്ണന്‍ തുടങ്ങി വിവിധ ക്ഷേത്ര, ദേവസ്ഥാന, തറവാട് കമ്മിറ്റി ഭാരവാഹികളും സംസാരിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാനായി പി. നാരായണന്‍കുട്ടി നായരെയും ജനറല്‍ കണ്‍വീനറായി കെ. കൃഷ്ണന്‍ മാസ്റ്ററെയും ഖജാന്‍ജിയായി വി. രമേശനേയും യോഗം തെരഞ്ഞെടുത്തു.രൂപീകരണവും നടന്നു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ. കൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും വി. രമേശന്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *