കാഞ്ഞങ്ങാട്: പൂപ്പൊലി പുഷ്പകൃഷി പദ്ധതിയില്‍ ചെണ്ടുമല്ലി തൈ വിതരണം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2025-26 പ്രകാരം അജാനൂര്‍ കൃഷിഭവനാണ് പൂ കൃഷിക്കായി കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തത്, 5000 എണ്ണം ചെണ്ടുമല്ലി തൈകള്‍ 50 ഗ്രൂപ്പുകള്‍ക്കായാണ് വിതരണം ചെയ്തത്, ഓണക്കാലത്ത് നമുക്കാവശ്യമായ പൂക്കള്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷകരിച്ചത്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ. സബീഷ് ഉല്‍ഘാടനം ചെയ്തു, നാലാം വാര്‍ഡ് മെമ്പര്‍ സി. കുഞ്ഞാമിന അദ്ധ്യക്ഷയായി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പഴ്സണ്‍ ഷീബ ഉമ്മര്‍, സി.ഡി.എസ് ചെയര്‍പഴ്‌സണ്‍ എം. വി. രത്‌നകുമാരി എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു അജാനൂര്‍ കൃഷി ഓഫീസര്‍ സന്തോഷ് കുമാര്‍ ചാലില്‍ സ്വാഗതവും കൃഷി അസിസ്റ്റന്റ് മൃദുലമധുസൂദനന്‍നന്ദിയും പറഞ്ഞു.