രാജപുരം തിരുക്കുടുംബ ദേവാലയസംരക്ഷണ സമിതി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

രാജപുരം : രാജപുരം തിരുക്കുടുംബ ദേവാലയ മൃഗീയമായി തകര്‍ത്ത രുപതാ നേതൃത്വത്തിനെതിരെ ദേവാലയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.ചുളളിക്കരയില്‍ നടന്ന പരിപാടി പ്രൊഫ. മാത്യു പ്രാല്‍ ഉദ്ഘാടനം ചെയ്തു.സംരക്ഷണ സമിതി ചെയര്‍മാന്‍ ഷാജി ചാരാത്ത് അധ്യക്ഷത വഹിച്ചു.ഏപ്രില്‍ 27ന് രാജപുരത്ത് നടന്നത് ക്രൂരവും പൈശാശികവുമായ നടപടിയായിരുന്നുവെന്ന ഷാജി ചാരാത്ത് കുറ്റപ്പെടുത്തി. ഈ നടപടി കുടിയേറ്റ ജനതയുടെ നെഞ്ചില്‍ മായ്ക്കാനാവാത്ത മുറിവാണുണ്ടാക്കിയിരിക്കുന്നത് അദ്ദേഹം പറഞ്ഞു.കുടിയേറ്റത്തിന്റെ സ്മാരകമായി നിലനിര്‍ത്തേണ്ടിയിരുന്ന ദേവാലയം ക്രൂരമായി തകര്‍ത്ത നടപടിയില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വത്തിനും സഭാ നേതൃത്വത്തിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിഷേധ ജ്വാലയില്‍ ഉയര്‍ന്നത്.
പളളിയുടെ ഉത്ഭവവും പ്രാധാന്യവും എന്ന വിഷയത്തില്‍ രക്ഷാധികാരി ബാബു കദളിമറ്റവും പള്ളിയുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളെക്കുറിച്ച് അഡ്വ. കെ.ടി ജോസഫും സാമ്പത്തിക സമാഹരണത്തെക്കുറിച്ച് സ്റ്റീഫന്‍ മൂരിക്കുന്നേലും വിശദീകരിച്ചു.ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഫോറോനാ പ്രസിഡന്റുമാരായ എബ്രാഹം കൂരിക്കോട്ടില്‍, മോന്‍സി കുടിലില്‍, എബ്രഹാം വെളിയത്ത്, ബെന്നി ഇല്ലിക്കല്‍,ഷിബി പളയംപളളി,ബിജു വാണിയപുരയ്ക്കല്‍,ജോര്‍ജ്ജ് കദളിക്കാട്ടില്‍ നീണ്ടൂര്‍,ഷാജി കടവന്‍ കിടങ്ങൂര്‍,ഡോ.ജോബി ഇലക്കാട്ട് മംഗലാപുരം,സുരേഷ് ഫിലിപ്പ് പേരിക്കരോട്ട് കളളാര്‍, പി.റ്റി.മേരി എന്നിവര്‍ പ്രസംഗിച്ചു.കണ്‍വീനര്‍ ലൂക്കോസ് മുളവനാല്‍ സ്വാഗതവും ട്രഷറര്‍ കെ സി തോമസ് കുഴിക്കാട്ടില്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *