പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ അട്ടിമറിയില്‍ പ്രതിഷേധിച്ച് ജൂലൈ ഒന്നിന് ആചരിക്കുന്ന വഞ്ചനാദിനം വിജയിപ്പിക്കണമെന്ന് കെ ജി ഒ യു

കാസറഗോഡ്: പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ അട്ടിമറയില്‍ പ്രതിഷേധിച്ച് ജൂലൈ ഒന്നിന് നടക്കുന്ന വഞ്ചനാദിനം വിജയിപ്പിക്കണമെന്ന് കെ ജി ഒ യു കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.അന്നേദിവസം കാസര്‍ഗോഡ് കലക്ടറേറ്റ് കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനം നടത്തും. പ്രതിഷേധ പ്രകടനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കുളത്തൂര്‍ നാരായണന്‍ ഉദ്ഘാടനം ചെയ്യും. ഡി എ കുടിശ്ശികയും ലീവ് സറണ്ടര്‍ നിഷേധിച്ചതും വഴി ജീവനക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരു വര്‍ഷം കഴിഞ്ഞു ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജൂലൈ ഒന്നിന്വഞ്ചനാ ദിനം ആചരിക്കുന്നത്. യോഗത്തില്‍
ജില്ലാ പ്രസിഡണ്ട് ഡോക്ടര്‍ കെ വി പ്രമോദ് അധ്യക്ഷത വഹിച്ചു. . സംസ്ഥാന സെക്രട്ടറിയേറ്റഗം കൊളത്തൂര്‍ നാരായണന്‍ .ജില്ലാ സെക്രട്ടറി രാജീവന്‍ ജെ ,വിമല കെ, രവീന്ദ്രന്‍ സി ജി, ഡോക്ടര്‍ മുഹമ്മദ് ഇന്ത്യാസ്, വിനോദ് കുമാര്‍ ഏ റുവാട്, സുനില്‍കുമാര്‍ സി, കണ്ണന്‍ എസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *