എസ് എസ് എഫ് മുളിയാര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു,ഹാട്രിക് കിരീടവുമായി ആലൂര്‍ യൂണിറ്റ്

ബോവിക്കാനം: 32 മത് എസ് എസ് എഫ് മുളിയാര്‍ സെക്ടര്‍ സാഹിത്യോത്സവ് മര്‍ഹൂം ബെള്ളിപ്പാടി മൊയ്തു ഹാജി നഗറില്‍ സമാപിച്ചു.
13 യൂണിറ്റുകളില്‍ നിന്നായി 200 ഓളം പ്രതിഭകള്‍ മറ്റൊരുക്കി.
305 പോയിന്റ് നേടി ആലൂര്‍ യൂണിറ്റ് തുടര്‍ച്ചയായി മൂന്നാം തവണയും ചാമ്പ്യന്മാരായി, പൊവ്വല്‍ യൂണിറ്റിന് രണ്ടാം സ്ഥാനവും, ബോവിക്കാനം യൂണിറ്റ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
സമാപന സമ്മേളനം
സെക്ടര്‍ പ്രസിഡന്റ് സത്താര്‍ ഹിമമി അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് മുള്ളേരിയ സോണ്‍ ജനറല്‍ സെക്രട്ടറി സവാദ് ആലൂര്‍ ഉദ്ഘാടനം ചെയ്തു. ആസിഫ് ബെള്ളിപ്പാടി, നൗഷാദ് ഹിമമി, റഊഫ് ഹിമാമി,കബീര്‍ഹിമമി സഖാഫി ബോവിക്കാനം, അഹമ്മദ് മുസ്ലിയാര്‍ ബോവിക്കാനം,
അഷ്‌റഫ് മൂലടുക്കം,ഹനീഫ് സഖാഫി,ഇസ്മായില്‍ ആലൂര്‍ , അബ്ദുല്ല മാഷ്, റൗഫ് ഹിമമി സഖാഫി, ഹാഫിള് അബ്ദുറഹ്‌മാന്‍, ഇര്‍ഷാദ് ആലൂര്‍, സീനാന്‍, നിസാം ബോവിക്കാനം,നിസാര്‍ ബെള്ളിപ്പാടി, തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *