രാജപുരം: പനത്തടി റാണിപുരം മെക്കാഡം റോഡിന്റെ ഓടയില്‍ മണ്ണിടിഞ്ഞ് വീണത് നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. ഒട്ടേറെ സ്ഥലത്ത് ഓടയില്‍ മണ്ണു വീണ് മലവെളളം റോഡിലൂടെ ഒഴുകുകയാണ്. റോഡ് സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് സജി മുളവനാല്‍ അദ്ധ്യഷത വഹിച്ചു. എസ് മധുസൂദനന്‍ , ഷാജി ചാരാത്ത്, ഐവിന്‍ ജോസഫ് , അനില്‍ വെട്ടിക്കാട്ടില്‍,കെ വി ഗണേഷ്, മാത്യു ജോസഫ് , ബിജി കദളിമറ്റം എന്നിവര്‍ സംസാരിച്ചു.