കാസര്‍കോട് റവന്യൂ ജില്ലാ ശാസ്ത്രമേളയ്ക്ക് തുടക്കമായി; ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് റവന്യൂ ജില്ലാ ശാസ്ത്രമേളയും പയ്യന്നൂര്‍ മേഖല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ‘സ്‌കില്‍ ഫെസ്റ്റും’ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (ഠകഒടട) ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കല്ലട്ര മാഹിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുചിയും സര്‍ഗ്ഗാത്മകതയും വളര്‍ത്തിയെടുക്കുന്നതിനൊപ്പം അവരുടെ നവീന ആശയങ്ങളും പ്രായോഗിക നൈപുണ്യങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള മികച്ച വേദിയാണ് ശാസ്‌ത്രോത്സവമെന്ന് മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു മേളയുടെ ഭാഗമായി ലോഗോ ഡിസൈനര്‍ക്കുള്ള ഉപഹാര സമര്‍പ്പണം എ കെ.എം. അഷ്‌റഫ് എം എല്‍ എ നിര്‍വ്വഹിച്ചു.
കാസര്‍കോട് റവന്യൂ ജില്ലയിലെ ഏഴ് സബ് ജില്ലകളില്‍ നിന്നായി 3,500-ഓളം പ്രതിഭകളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ മാറ്റുരയ്ക്കുന്നത്. വിദ്യാര്‍ത്ഥികളുടെ വിവിധ ശാസ്ത്ര പരീക്ഷണങ്ങളും പ്രോജക്ടുകളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പിബി ഷഫീഖ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. അബ്ദുള്ള കുഞ്ഞി, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് മെമ്പര്‍ എ എ ശിഹാബുദ്ദീന്‍ ,പയ്യന്നൂര്‍ മേഖല ഢഒടഋ അസി ഡയറക്ടര്‍ ഇ ആര്‍ ഉദയകുമാരി,
കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ റോജി ജോസഫ്, കാസര്‍കോട് ഡിപി സി ഷൗക്കത്തലി അക്കാളത്ത്, ഡിഇഒ രാഹുല്‍ എ രാജ്, എ എ ഇ ഒ ശശിധര, സ്‌ക്കൂള്‍ മാനേജര്‍ എം അബ്ദുള്ള ഹാജി, പിടി എ പ്രസിഡണ്ട് എം. എ അബ്ദുള്‍ റഫീഖ്, ഹെഡ്മാസ്റ്റര്‍ പി കെ അനില്‍കുമാര്‍, ഇസ്മയില്‍ മാന്യ സംസാരിച്ചു ഡി ഡി ഇ ഇന്‍ ചാര്‍ജ് പി. സവിത സ്വാഗതവും എന്‍ എ ആസിഫ് നന്ദിയും പറഞ്ഞു ശാസ്‌ത്രോത്സവം ഇന്ന് (10) സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *