കാസര്‍കോട് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ നിര്‍വ്വഹിച്ചു. കല്ലട്ര മാഹിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ലാബ് ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം കെ.നീലകണ്ഠന്‍ എം.എല്‍.എ നിര്‍വഹിച്ചു. എന്‍ഡോസള്‍ഫാന്‍ റൂം ഉദ്ഘാടനം ജില്ലാകളക്ടര്‍ ശ്രീധന്യ സുരേഷും നിര്‍വഹിച്ചു.
ചടങ്ങില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് എല്‍.എസ്.ജി.ഡി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.ടി.തുളസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ബാലന്‍, മുന്‍ എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, ജില്ലാപഞ്ചായത്ത് അംഗം ഒ.വത്സല, കാറഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമോദര്‍ റാവു, കെ.ഡി.പി സ്പെഷ്യല്‍ ഓഫീസര്‍ വി. ചന്ദ്രന്‍, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ എ.വസന്തി, പി.സവിതകുമാരി, എ. ബാലകൃഷ്ണന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം രൂപ സത്യന്‍,
കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി രേഖ, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ധന്യ ദയാനന്ദന്‍, കാറഡുക്ക ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. പ്രശാന്ത്, ഗായത്രി, എ.ബേബി, സഫാന, എ.എച്ച് മിസ്രിയ, ബി.ഫര്‍സാന, എം.ഷെരീഫ്, എ.വിജയകുമാര്‍, സി.കെ വിജയകുമാര്‍, കെ. മോഹന്‍, പി. ഭാസ്‌കര, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പൂര്‍ണിമ, കാറഡുക്ക ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജേഷ്, മുന്‍ പ്രസിഡന്റ് കെ.ഗോപാലകൃഷ്ണ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ. വസന്ത, കെ. പുരുഷോത്തമന്‍, കെ.പി നവീന്‍ കുമാര്‍, ഇ.ആര്‍ മുഹമ്മദ് കുഞ്ഞി, എം. കൃഷ്ണന്‍, ഗണേ വത്സ, കോണ്‍ട്രാക്ടര്‍ ടി.ടി. മുഹമ്മദ് അഷ്റഫ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജനനി സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.എം സജീര്‍ നന്ദിയും പറഞ്ഞു. 1.26 ലക്ഷം രൂപ ചിലവഴിച്ച് ലാബോറട്ടറി, എന്‍ഡോസള്‍ഫാന്‍ റൂം, പാലിയേറ്റീവ് ഒ.പി, സ്റ്റോര്‍ റൂം, കോണ്‍ഫറന്‍സ് ഹാള്‍, ടോയ്ലറ്റുകള്‍ തുടങ്ങിയ പ്രധാന സൗകര്യങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചത്.