മാലക്കല്ല് : മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിലെ കുട്ടികള്‍ക്കായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മലയാള വിഭാഗവും, ഭാഷാ ക്ലബ്ബും, എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് പുസ്തകങ്ങള്‍ നല്‍കി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി എം എ, മാനേജര്‍ ഫാദര്‍ ഡിനോ കുമ്മാനിക്കാട്ടില്‍, കോളേജ് ലൈബ്രറി ഇന്‍ ചാര്‍ജ് സുരേഷ് കുമാര്‍, അതുല്യ ജോസ്, എന്നിവര്‍ സംസാരിച്ചു.
കുട്ടികള്‍ക്കായി വായന മാസാചരണവുമായി ബന്ധപ്പെട്ട് ചിത്രം കാണാം കഥയുണ്ടാക്കാം, വായന പ്രശ്‌നോത്തരി എന്നീ മത്സരങ്ങള്‍ നടത്തുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു.