രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കലാകാരന്‍ സതീഷ് എലിക്കോട്ടുകയ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ സി അദ്ധ്യക്ഷത വഹിച്ചു. 2025 – 2026 അദ്ധ്യയന വര്‍ഷത്തെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ വാര്‍ഡ് മെമ്പര്‍ വനജ ഐത്തു പ്രകാശനം ചെയ്തു. പ്രഥമാദ്ധ്യാപകന്‍ എബ്രാഹം കെ.ഒ സീനിയര്‍ അസിസ്റ്റന്റ് ഷൈബി എബ്രാഹം എന്നിവര്‍ സംസാരിച്ചു.
