ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെസേവനത്വര മറ്റുള്ളവരും മാതൃകയാക്കണംഡിസ്ട്രിക്ട് വൈസ് ഗവര്‍ണര്‍

കാസര്‍കോട് : ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി സാമൂഹ്യ സേവന രംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണെന്നും അവരുടെ സേവനത്വര മറ്റുള്ള ക്ലബ്ബുകളും മാതൃകയാക്കണമെന്ന് ഡിസ്ട്രിക്ട് വൈസ് ഗവര്‍ണര്‍ പി.എസ് സൂരജ്.

ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ സ്ഥിരം പ്രൊജക്ടുകളായ സൗജന്യ ഡയാലിസിസ് യൂണിറ്റും, ആംബുലന്‍സ് സര്‍വ്വീസും, കോഴിക്കോട്, മാഹി, കണ്ണൂര്‍, വയനാട്, കാസര്‍കോട് അടങ്ങുന്ന ഡിസട്രിക്ട് 318-ഇ യിലെ ഏറ്റവും മികച്ച ക്ലബ്ബാക്കി മാറ്റി. ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ പത്താമത് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡണ്ട് സി.എല്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു. അക്കര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അക്കര മുഖ്യാതിഥിയായിരുന്നു. പ്രോഫ.വി ഗോപിനാഥ്, റീജിയനല്‍ ചെയര്‍പേഴ്സണ്‍ സുകുമാരന്‍ പൂച്ചക്കാട്, അഡീഷനല്‍ ക്യാബിനറ്റ് സെക്രട്ടറിമാരായ ജലീല്‍ മുഹമ്മദ്, ഫാറൂഖ് കാസ്മി, എം.എം.നൗഷാദ്, മഹമൂദ് ഇബ്രാഹിം, സോണ്‍ ചെയര്‍പേഴ്സണ്‍ അജിത് കുമാര്‍ ആസാദ്, ട്രഷറര്‍ ഷാഫി നാലപ്പാട്, ഐ.പി.പി ഷരീഫ് കാപ്പില്‍, റാബിയ മുസ്തഫ, ഷിഫാനി മുജീബ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഡോ. സി.ടി മുസ്തഫ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്രോഗ്രാം ഡയറക്ടര്‍ ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും മുജീബ് അഹമ്മദ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ :ടി.കെ അബ്ദുല്‍ നസീര്‍ (പ്രസിഡണ്ട്) ഡോ. സി.ടി മുസ്തഫ (സെക്രട്ടറി)
ജലീല്‍ മുഹമ്മദ് (ട്രഷറര്‍). അബ്ദുല്‍ സാലം പി.ബി, മുജീബ് അഹമ്മദ് (വൈസ് പ്രസിഡണ്ടുമാര്‍) മജീദ് ബെണ്ടിച്ചാല്‍ (ജേ. സെക്രട്ടറി)

Leave a Reply

Your email address will not be published. Required fields are marked *