കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് സേവന, സന്നദ്ധ,കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് 2025- 26 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മേലാങ്കോട്ടുള്ള ലയണ്‍ സി. ബാലകൃഷ്ണന്‍ ഹാളില്‍ വച്ച് നടത്തി. സ്ഥാനാരോഹണവും പരിപാടിയുടെ ഉദ്ഘാടനവും ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ടൈറ്റസ് തോമസ് എം.ജെ. എഫ് നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ലയണ്‍ ഡോക്ടര്‍ സി. കെ ശ്യാമള അധ്യക്ഷയായി. സെക്രട്ടറി സി. പി. വി. വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് അഡൈ്വസര്‍ ലയണ്‍ കെ. ഗോപി എം. ജെ. എഫ്, ഡിസ്ട്രിക്ട് സെക്രട്ടറി വി. വേണുഗോപാലന്‍ എം. ജെ.എഫ്, ചാര്‍ട്ടര്‍ പ്രസിഡന്റ് ബാലകൃഷ്ണന്‍ നമ്പ്യാര്‍ എം. ജെ. എഫ്, റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ ലയണ്‍ സുകുമാരന്‍ പൂച്ചക്കാട് എം. ജെ. എഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ലയണ്‍ എം. കൃഷ്ണന്‍ വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തി. ലയണ്‍ നാരായണന്‍കുട്ടി നായര്‍ എം. ജെ. എഫ് ഫ്‌ലാഗ് സല്യൂട്ടേഷനും പാര്‍വതി, ജനി, ജിയ എന്നിവര്‍ ചേര്‍ന്ന് പ്രാര്‍ത്ഥന ഗീതവും ആലപിച്ചു. ലയണ്‍ എന്‍.ആര്‍. പ്രശാന്ത് എം. ജെ. എഫ് സ്വാഗതവും സെക്രട്ടറി ലയണ്‍ കെ. രത്‌നാകരന്‍ നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ 2025 -26 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍.
ലയണ്‍ എച്ച്. കെ. കൃഷ്ണമൂര്‍ത്തി
(പ്രസിഡണ്ട് )
ലയണ്‍ കെ. രത്‌നാകരന്‍ (സെക്രട്ടറി )
ലയണ്‍ എന്‍. തമ്പാന്‍ നായര്‍ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.