കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബാലസുരക്ഷ സമിതി രൂപീകരണ യോഗം നടന്നു. ഇതോടൊപ്പം വിവിധ സ്‌കൂളുകളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഫീപാഡ് പദ്ധതിയുടെ അവലോകനവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം അബ്ദുള്‍ റഹിമാന്‍ പദ്ധതി അവലോകനം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. കെ. വിജയന്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്‌നിന്‍ വഹാബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി. ഗീത എന്നിവര്‍ സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത സ്വാഗതവും അഡീഷണല്‍ സി. ഡി. പി. ഒ. നിഷ നന്ദിയും പറഞ്ഞു. രാജന്‍ മാസ്റ്റര്‍ മടിക്കൈ, അനുരാഗ് പുല്ലൂര്‍, അഡ്വക്കേറ്റ് ഗിരീഷ് പാണംതോട്, ഉഷ അരവത്ത്, കുമാരി രേവതി കൊളവയല്‍ എന്നിവരെ ഉള്‍പ്പെടുത്തി ബ്ലോക്ക് ബാലസുരക്ഷാ സമിതിയും രൂപീകരിച്ചു.