രാജപുരം: റോട്ടറി ഡൗണ്‍ടൗണ്‍ ഒടയംചാലിന്റെ പുതിയ ഭാരവാഹികള്‍ അധികാരമേറ്റു.റോട്ടറി ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ റോട്ടറി മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. രാജേഷ് സുഭാഷ് മുഖ്യാതിഥിയായി , മുന്‍ പ്രസിഡണ്ട് സാജു ജോസ് അധ്യക്ഷത വഹിച്ചു. സോണല്‍ കോര്‍ഡിനേറ്റര്‍ രാജേഷ് കാമത്ത് , എ ജി വില്യംസ് , ജിജി ആര്‍ ബിനോയ് തുടങ്ങിയവര്‍ സംസാരിച്ചു ചാപ്റ്റര്‍ പ്രസിഡണ്ട് രാജന്‍ ആവണി സ്വാഗതവും കൃഷ്ണന്‍ കൊട്ടോടി നന്ദിയും പറഞ്ഞു. സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് എയര്‍ ബെഡ് വിതരണവും അശരണരായ രോഗികള്‍ക്കുളള സാമ്പത്തിക സഹായ വിതരണവും, ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്കുള്ള അനുമോദനവും നടന്നു. പുതിയ ഭാരവാഹികള്‍ :
പ്രശാന്ത് വി ജോസഫ് ( പ്രസിഡന്റ് ), കൃഷ്ണന്‍ കൊട്ടോടി ( സെക്രട്ടറി ) .
