പാണത്തൂര്‍:പനത്തടി പഞ്ചായത്തും കേരള നോളജ് എക്കണോമി മിഷനും കുടുംബശ്രീ സിഡിഎസും, AISET കമ്പനിയും സംയുക്തമായി പാണത്തൂരില്‍ തൊഴില്‍മേള സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി. എം കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ലത അരവിന്ദ്, വാര്‍ഡ് മെമ്പര്‍മാരായ കെ.കെ വേണുഗോപാല്‍, കെ.ജെ ജെയിംസ്, എന്‍. വിന്‍സന്റ്, പി കെ സൗമ്യ മോള്‍, വി വി. ഹരിദാസ്,മഞ്ജുഷ, കെ. എസ് പ്രീതി, രാധാ സുകുമാരന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ചന്ദ്രമതിയമ്മ, വിഇഒ മാരായ സീനു, മിനീഷ DD U Gky ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സോയ നോളജ് എക്കണോമി മിഷന്റെ പനത്തടി പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി അംബാസിഡറും പരിപാടിയുടെ കോഡിനേറ്ററുമായ ശ്രീജ വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരള നോളജ് എക്കണോമി മിഷന്റെ യും AlSETഎന്നസ്ഥാപനത്തിന്റെയും നേതൃത്തില്‍ തൊഴില്‍മേളയില്‍ പ്രാദേശിക കമ്പനികള്‍ ഉള്‍പ്പെടെ എട്ടോളം കമ്പനികള്‍ AlSETഎന്ന കമ്പനിയുടെ നേതൃത്വത്തില്‍ പങ്കെടുത്തു. AISET, G. B Education, GuganPvt Ltd, SBI Card ,ZED MSME, MABEN Nidhi Ltd, Man Power Group India pvt Ltd, Kerala Boat House Booking എന്നീ കമ്പനികള്‍ ആണ് തൊഴില്‍മേളയില്‍ പങ്കെടുത്തത്.120 ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. 60 ഉദ്യോഗാര്‍ത്ഥികള്‍ വിവിധ കമ്പനികളിലായി ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 3 കമ്പനികള്‍ 15 കുട്ടികളെ തിരഞ്ഞെടുത്തു.