ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വായന വാരം വിവിധ പരിപാടികളോടെ ആചരിച്ചു

രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വായന വാരം വിവിധ പരിപാടികളോടെ ആചരിച്ചു. ‘വായന മരിക്കുന്നുവോ?’ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചര്‍ച്ചയും സംവാദവും നടന്നു. കുട്ടികളുടെ വായനാനുഭവങ്ങളെ കുറിച്ചും സമൂഹമാധ്യമങ്ങളുടെ സ്വാധീനം വായനയില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചുമായിരുന്നു ചര്‍ച്ച.
പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ശിവപ്രസാദ് പി ‘വായനയുടെ ജീവിതം’ എന്ന വിഷയത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ്സ് എടുത്തു. കുട്ടികളുമായി നേരിട്ട് സംവദിച്ച അദ്ദേഹം, വായനയിലൂടെ മനുഷ്യനു ലഭിക്കുന്ന അറിവും അനുഭവങ്ങളും അവനില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് സംസാരിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് വായനയുടെ ഗൗരവം മനസ്സിലാക്കാനും അതിലൂടെ വളര്‍ച്ച നേടാനും ഈ പരിപാടി വലിയ പ്രചോദനമായി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജോസ് കളത്തിപറമ്പിലിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *