കൊച്ചി: മിനി ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ 14 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. പാലക്കാട് കുഴല്‍മന്ദം സ്വദേശി രതീഷ് (45), തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി സതീഷ് കുമാര്‍ (36) എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂരില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. വാഹനത്തിനകത്ത് ട്രേകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവ് പെരുമ്പാവൂരില്‍ വില്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.