വെള്ളിക്കോത്ത്: അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റര്‍ പുതുക്കുന്നതിന്റെ ഭാഗമായി നാട്ടറിവ് സമാഹരണ പരിപാടി സംഘടിപ്പിച്ചു. അടോട്ട് ജോളി യൂത്ത് സെന്ററില്‍ കാരണവക്കൂട്ടം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ഉദ്ഘാടനം ചെയ്തു. ആറാം വാര്‍ഡ് മെമ്പര്‍ എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, നാലാം വാര്‍ഡ് മെമ്പര്‍ സി. കുഞ്ഞാമിന, പതിമൂന്നാം വാര്‍ഡ് മെമ്പര്‍ കെ. വി. ലക്ഷ്മി, ജോളി ക്ലബ്ബ് ഭാരവാഹി സുരേന്ദ്രന്‍ കൂലോത്ത് വളപ്പ് എന്നിവര്‍ സംസാരിച്ചു. മോഹനന്‍ മാങ്ങാട് കാരണവ കൂട്ടത്തില്‍ വിഷയാവതരണം നടത്തി. പ്രൊഫസര്‍ എം.ഗോപാലന്‍ ആമുഖ ഭാഷണം നടത്തി. മുതിര്‍ന്ന കര്‍ഷകരായ വല്ലത്ത് വളപ്പില്‍ കുഞ്ഞിക്കണ്ണന്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍ തുടങ്ങി മറ്റനേകം കര്‍ഷകര്‍ അന്യം നിന്നു പോകുന്ന വിത്തിനങ്ങളെയും കൃഷി രീതികളെയും പറ്റി കാരണവ കൂട്ടത്തില്‍ അറിവ് പങ്കിട്ടു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു സ്വാഗതവും വി.ടി. കാര്‍ത്യായനി നന്ദിയും പറഞ്ഞു