രാജപുരം : പനത്തടി കമ്മാടിയില്‍ പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ കൈമാറ്റംമന്ത്രി ഒ ആര്‍ കേളു നിര്‍വ്വഹിച്ചു. പനത്തടി കമ്മാടിയില്‍ പ്രകൃതി ദുരന്തബാധിത പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ ആണ് കൈമാറിയത്. ആറ് ലക്ഷം രൂപ വീതം ചെലവഴിച്ച് 10 കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ചത്. കമ്മാടി ഉന്നതിയിലെ പട്ടികവര്‍ഗ വിഭാഗങ്ങളിലെ 10 കുടുംബങ്ങള്‍ കാലവര്‍ഷ ക്കെടുതിയില്‍ ഒറ്റപ്പെട്ടിരുന്നു. ഈ കുടുംബങ്ങള്‍ക്ക് ബട്ടോളിയില്‍ ആറ് സെന്റ് ഭൂമി നല്‍കിയാണ് വീടൊരുങ്ങിയത് . പരപ്പ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവില്‍ കുടിവെള്ള പദ്ധതിയും നട പ്പിലാക്കി. യോഗത്തില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. കെ മധുസൂദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഡിഎം പി അഖില്‍, പി എം കു ര്യാക്കോസ്, എം പത്മകുമാരി, ലത അരവിന്ദ്, സുപ്രിയ ശിവദാസ്, അരുണ്‍ രംഗത്ത്മല, മഞ്ജുഷ, കെ എസ് പ്രീതി, പി കെ സൗമ്യ മോള്‍, വി വി ഹരിദാസ്, കെ ജെ ജയിംസ്, രാധാ സുകുമാരന്‍, എന്‍ വിന്‍സെന്റ്, കെ കെ വേണു ഗോപാല്‍, പി വി മുരളി, സലിം താഴെ കോറോത്ത്, ഒക്ലാവ് കൃഷ്ണന്‍, എം സി മാധവന്‍, ബിനു വര്‍ഗീസ്, എം പ്രതാപചന്ദ്രന്‍, എം ബി ഇബ്രാഹിം, പി രാമചന്ദ്രസര ളായ, പ്രസന്ന പ്രസാദ്, അഡ്വ. രാധാകൃഷ്ണ ഗൗഡ തുടങ്ങിയവര്‍ സംസാരിച്ചു.