സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭൂമിയുറപ്പാക്കുമെന്ന് പട്ടികജാതി – പട്ടികവര്‍ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. പനത്തടി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ കമ്മാടിയില്‍ പ്രകൃതി ദുരന്തബാധിത പ്രദേശത്തു നിന്നുള്ള പുനരധിവാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ആറ് ലക്ഷം രൂപ വീതം ചെലവഴിച്ചു പത്ത് കുടുംബങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഭവനങ്ങളുടെ താക്കോല്‍ദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ എന്നതാണ് സര്‍ക്കാര്‍ നയം,കേരളത്തിലെ മുഴുവന്‍ താലൂക്കുകളിലും നടക്കുന്ന പട്ടയം നല്‍കല്‍, അദാലത്ത് നടപടികളിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുഴുവനാളുകള്‍ക്കും ഭൂമി ലഭ്യമാക്കാന്‍ ആവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലൈഫ്, സേഫ് പദ്ധതി കളിലൂടെ പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട ജനങ്ങള്‍ക്ക് സുരക്ഷിതമായ വീട് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും, മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കമ്മാടി ഉന്നതിയിലെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ പത്ത് കുടുംബങ്ങള്‍ കാല വര്‍ഷക്കെടുതി മൂലം ഒറ്റപ്പെട്ട അവസ്ഥയിലാണ് ഉണ്ടായിരുന്നത്
മലഞ്ചെരിവുകള്‍ക്കിടയില്‍ മഴക്കാലങ്ങളില്‍ കുത്തിയൊഴുകുന്ന തോടിനരികില്‍ താമസിക്കുന്ന ഇവരുടെ ജീവതം തീര്‍ത്തും സുരക്ഷിതമല്ലെന്ന് 2022 ജൂണില്‍ ഉന്നതിയില്‍ സന്ദര്‍ശനം നടത്തിയ ജില്ലാകളക്ടര്‍ക്ക് ബോദ്ധ്യപ്പെടുകയും ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് സൗകര്യപ്രദമായ റവന്യൂ ഭൂമി കണ്ടെത്തുന്നതിന് ജില്ലാ ഭരണ സംവിധാനം അടിയന്തിര നടപടി സ്വീകരിക്കുകയും ചെയ്തു.
കമ്മാടിയില്‍ നിന്നും മൂന്ന് കി. മീറ്റര്‍ ദൂരത്തുള്ള ബട്ടോളിയില്‍ വൈദ്യുതി, റോഡ് സൗകര്യമുള്ള 84 സെന്റ് റവന്യൂ ഭൂമി കണ്ടെത്തുകയും ഓരോ കുടുംബത്തിനും ആറ് സെന്റ് വീതം അനുവദിക്കുകയും ചെയ്തു.
പിന്നീട് റവന്യൂ വകുപ്പ് സ്ഥലത്തിന് പട്ടയം നല്‍കുകയും ഇവര്‍ക്ക് താമസയോഗ്യമായ വീട് അനുവദിക്കുന്നതിനായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ പട്ടിക വര്‍ഗ്ഗ പുനരധിവാസ മിഷന്‍ ഓരോ കുടുംബത്തിനും ആറ് ലക്ഷം രൂപ നിരക്കില്‍ ഭവന നിര്‍മ്മാണത്തിന് അനുമതി നല്‍കി . ഉന്നതിയില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ ചെലവില്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.
യോഗത്തില്‍
ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി കുടിവെള്ള വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു. ,പരപ്പ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ മധുസൂദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍കോട് എ ഡി എം പി അഖില്‍,പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം പത്മകുമാരി, പനത്തടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത അരവിന്ദ്, പനത്തടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശിവദാസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ രംഗത്ത് മല,പനത്തടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മഞ്ജുഷ, കെ എസ് പ്രീതി, പി കെ സൗമ്യമോള്‍, , വി വി ഹരിദാസ്, കെ ജെ ജയിംസ്, , രാധാ സുകുമാരന്‍, എന്‍ വിന്‍സെന്റ്, കെ കെ വേണുഗോപാല്‍, ,വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി വി മുരളി, , പനത്തടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സലിം താഴെ കോറോത്ത്, പട്ടികവര്‍ഗ്ഗ സംസ്ഥാന ഉപദേശക സമിതി അംഗങ്ങളായ ഒക്ലാവ് കൃഷ്ണന്‍, എം സി മാധവന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബിനു വര്‍ഗീസ്, എം പ്രതാപചന്ദ്രന്‍, എം ബി ഇബ്രാഹിം, പി രാമചന്ദ്രസരളായ എന്നിവര്‍ സംസാരിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ അഡ്വക്കേറ്റ് രാധാകൃഷ്ണ ഗൗഡ നന്ദിയും പറഞ്ഞു.