ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ് സ്ഥലം വിട്ട ഓട്ടോ ഡ്രൈവറെ പോലീസിന്റെ സഹായത്തോടുകൂടി പിടികൂടി 5000 രൂപ പിഴ അടപ്പിച്ചു .മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ദിവസം രാവിലെയാണ് മല്ലങ്കൈ കുക്കാര്‍ റോഡ് അരികിലേക്ക് ഓട്ടോയില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇത് പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഓട്ടോറിക്ഷയുടെ നമ്പര്‍ പഞ്ചായത്തിന് കൈമാറുകയും ചെയ്തു. കുമ്പള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ഓട്ടോയുടെ വിവരങ്ങള്‍ ശേഖരിച്ച പോലീസ് ഓട്ടോക്കാരനെ സ്റ്റേഷനിലേക്ക് വിളിക്കുകയും അദ്ദേഹം കുറ്റം സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് 5000 രൂപ പിഴ ചുമത്തി പഞ്ചായത്തില്‍ അടപ്പിക്കുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വഴിയരികില്‍ മാലിന്യം തള്ളിയ ആളെ പിടികൂടി പിഴ ചുമത്തിയത്. പഞ്ചായത്ത് പരിധിയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇത്തരത്തില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പെട്ടാല്‍ തെളിവ് സഹിതം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താവുന്നതാണ്. ഇക്കാര്യം വെളിപ്പെടുത്തുന്ന പൊതുജനങ്ങള്‍ക്ക് ഈടാക്കുന്ന പിഴയുടെ 25 ശതമാനമോ 2500 രൂപയില്‍ അധികരിക്കാത്ത തുക പാരിതോഷികം നല്‍കും.