സദ്ഗുരു പബ്ലിക് സ്‌കൂളില്‍ അന്താരാഷ്ട്രയോഗദിനം ആചരിച്ചു

കാഞ്ഞങ്ങാട് :സദ്ഗുരു പബ്ലിക് സ്‌കൂളില്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോ:ദീപ്തി സുധീര്‍( പി. എന്‍. പണിക്കര്‍ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് പറക്കളായി ) ഉദ്ഘാടനം നിര്‍വഹിച്ചു. നിത്യ ജീവിതത്തില്‍ തുടര്‍ച്ചയായി യോഗ പരിശീലിച്ചാല്‍ മാത്രമേ യോഗയുടെ കൃത്യമായ ഫലം അനുഭവിക്കാനാവൂയെന്ന് അവര്‍ കുട്ടികളെ ഓര്‍മ്മപ്പെടുത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷയായി.ഡോ:വേണി രാജ് യോഗാഭ്യാസ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി. അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍, യോഗാധ്യാപിക ദിവ്യ ദിവാകരന്‍, വിദ്യാര്‍ത്ഥികളായ ശ്രീഭദ്ര, വിട്ടല്‍ കാമത്ത്, ആഭ. വി. എസ്, കൃഷ്ണനന്ദ സുജേഷ്, അഭിഷേക് നാരായണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ നടത്തിയ അത്ഭുതാവഹമായ യോഗാഭ്യാസപ്രദര്‍ശനം ഏറെ ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *