ചെറുവത്തൂര്‍ ഐ.ടി.ഐ യില്‍ കൂടുതല്‍ ട്രേഡുകള്‍ ആരംഭിക്കും; മന്ത്രി ഒ.ആര്‍ കേളു

ചെറുവത്തൂര്‍ ഐ.ടി.ഐ യില്‍ കൂടുതല്‍ ട്രേഡുകള്‍ ആരംഭിക്കുമെന്ന് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. ചെറുവത്തൂര്‍ ഐ.ടി.ഐ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് കെട്ടിടം നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നില്‍വില്‍ ഒരു ട്രേഡ് മാത്രമാണ് ചെറുവത്തൂര്‍ ഐ.ടിഐ യില് ഉള്ളത്. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നൈപുണ്യ വികസന പദ്ധതിയായ വിജ്ഞാന കേരളത്തിന്റെ ഭാഗമായി ഐ.ടി.ഐ യില്‍ കൂടുതല്‍ ട്രേഡുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. വരും കാലങ്ങളില്‍ നൈപുണ്യ വികസനം പ്രധാനമാണ്, അതിനാലാണ് വിജ്ഞാന കേരളം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അതിന്റെ സംസ്ഥാന, ജില്ലാ, ബ്ലോക്ക് തല സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ചെറുതും വലുതുമായ നിരവധി കോഴ്സ്‌കസുകള്‍ എം. ടി.ഐ കള്‍ മുഖാന്തിരം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
.
ചടങ്ങില്‍ എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യ അതിഥിയായി. ഐ.ടി.ഐക്ക് എം.പി ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ച് അഞ്ച് കമ്പ്യൂട്ടറുകള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം. ജഗദീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമിള , നീലേശ്വരം ബ്ലോക്ക് മെമ്പര്‍ കെ. വല്ലി,
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ ശ്രീധരന്‍, മഹേഷ് വെങ്ങാട്ട്, ഉത്തര മേഖല ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ എ ബാബുരാജന്‍, ജില്ലാതല പട്ടികജാതി ഉപദേശക സമിതി അംഗം മാധവന്‍ ഒരിയര, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.വി ദാമോദരന്‍ ,മുകേഷ് ബാലകൃഷ്ണന്‍, ടി.സി.എ റഹ്‌മാന്‍, കെ എം ബാലകൃഷ്ണന്‍, ഒ കെ ബാലകൃഷ്ണന്‍, എ ജി ബഷീര്‍, കെ വി രഘുത്തമന്‍, സുരേഷ് പുതിയടത്ത് എന്നിവര്‍ സംസാരിച്ചു. പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. കെ ഷാജു സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഇന്‍ ചാര്‍ജ് പി മിനി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *