രാജപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിന് ഒരു വര്‍ഷമായിട്ടും സര്‍ക്കാര്‍ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ജൂലൈ ഒന്നിന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ ജി ഒ യു സംസ്ഥാന പ്രസിഡണ്ട് കെ സി സുബ്രഹ്‌മണ്യന്‍ പറഞ്ഞു.കെ ജി ഒ യു കാസര്‍ഗോഡ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുമെന്ന നിലവിലുള്ള തത്വം അട്ടിമറിക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡി എ കുടിശ്ശികയും ലീവ് സറണ്ടര്‍ നിഷേധിച്ചതും വഴി ജീവനക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരു വര്‍ഷം പിന്നിട്ടിട്ടും ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജൂലൈ ഒന്നിന് വഞ്ചനാ ദിനം ആചരിക്കുന്നത്.
ജില്ലാ പ്രസിഡണ്ട് ഡോക്ടര്‍ കെ വി പ്രമോദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗണ്‍സില്‍ അംഗം സി സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റഗം കൊളത്തൂര്‍ നാരായണന്‍ .ജസ്റ്റിന്‍, സി ജെ കൃഷ്ണന്‍, ജയപ്രകാശ് പി ടി ,അജിലാല്‍ , ലബീബ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് വഹിച്ചു.സംസ്ഥാന കൗണ്‍സില്‍ അംഗം സി സുനില്‍കുമാര്‍ സ്വാഗതവും സംസ്ഥാന ജില്ലാ വൈസ് പ്രസിഡണ്ട് ഡോക്ടര്‍ മുഹമ്മദ് ഇംതിയാസ് നനിയും പറഞ്ഞു. ഭാരവാഹികള്‍ :
ഡോ.കെ വി പ്രമോദ് (പ്രസിഡന്റ്),
ഡോ. മുഹമ്മദ് ഇംതിയാസ്, സി ജി രവീന്ദ്രന്‍ (വൈസ് പ്രസിഡന്റ് മാര്‍),
രാജീവന്‍ (സെക്രട്ടറി),
ശിവകുമാര്‍ കെ ,
വിനോദ് എറുവാട്ട് ( ജോ. സെക്കട്ടറി മാര്‍),
വിമല കെ (ട്രഷറര്‍), ശ്രീവിദ്യ വിവി
(വനിതാ കമ്മിറ്റി കണ്‍വീനര്‍ ) , മൈമുന
(വനിതാ കമ്മിറ്റി ജോ. കണ്‍വീനര്‍).