രാജപുരം :പാണത്തൂര്‍ സ്വദേശിയും ഇപ്പോള്‍ കാഞ്ഞങ്ങാട് താമസക്കാരനുമായ തോമസ് മൈക്കിള്‍ (39) അന്തരിച്ചു. അസുഖ ബാധിതനായി ആശുപത്രിയില്‍ കൊണ്ടുപോകവേ ഇന്നലെ രാത്രിയായിരുന്നു മരണം. പിതാവ്: മൈക്കിള്‍ എം പൂവത്താനി, മാതാവ്: ലീലാമ്മ മൈക്കിള്‍, ഭാര്യ: അഞ്ജു, മക്കള്‍: മൈക്കിള്‍ തോമസ് (വിദ്യാര്‍ഥി), മേബല്‍ തോമസ്, സഹോദങ്ങള്‍: സന്തോഷ് (അഭിഭാഷകന്‍), ജോണി (ബിസിനസ്), എബി (വള്ളിക്കടവ്). നാളെ രാവിലെ 8 മണിക്ക് കാഞ്ഞങ്ങാട്ടെ കല്യാണ്‍ റോഡിലെ വീട്ടിലെത്തിക്കുന്ന മുതദേഹം ഉച്ചക്ക് 2 മണിക്കുള്ള അന്ത്യകര്‍മ്മങ്ങള്‍ക്കു ശേഷം കാഞ്ഞങ്ങാട്ടെ ഗുഡ് ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.