കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്രയോഗാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

രാജപുരം: കോടോത്ത് ഡോ: അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്രയോഗാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഭൂമിക്കുവേണ്ടി ആരോഗ്യത്തിനു വേണ്ടി യോഗ എന്നാണ് ഈ വര്‍ഷത്തെ പ്രമേയം. ഇതിനെ ആസ്പദമാക്കി കുട്ടികളില്‍ പ്രകൃതിയേയും ആരോഗ്യത്തെയും പരിപാലിക്കേണ്ടതിന്റെ ആവശ്യകതയും; ലഹരിമുക്ത ക്യാമ്പസ് എന്ന മുദ്രാവാക്യം മുറുകെ പിടിച്ച് ലഹരിയാണ് യോഗ എന്ന് യോഗാ ദിനത്തില്‍ പ്രധാനാദ്ധ്യാപിക സി ശാന്തകുമാരി സന്ദേശം നല്‍കി. കായികാദ്ധ്യാപകന്‍ കെ.ജനാര്‍ദ്ദനന്‍ യോഗ പരിശീലനം നല്‍കി. അധ്യാപകരായ നിശാന്ത് രാജന്‍, ഹാജിറ എം , ഹരിത എന്നീവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *