ബാനം: ബാനം ഗവ.ഹൈസ്‌കൂളില്‍ കുഞ്ഞിക്കൈയില്‍ ഒരു പുസ്തകം എന്ന് പേരില്‍ പുസ്തക ചാലഞ്ചിന് തുടക്കമായി. വായന ദിനത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. കുട്ടികള്‍, ജീവനക്കാര്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്നും ചാലഞ്ചിലൂടെ പുസ്തകങ്ങള്‍ ശേഖരിച്ച് ക്ലാസ് മുറികളിലെ ലൈബ്രറി വിപുലീകരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. നെരൂദ വായനശാലയുടെ സഹകരണത്തോടെ പി.എന്‍ പണിക്കര്‍ അനുസ്മരണവും സംഘടിപ്പിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ബാനം കൃഷ്ണന്‍ അധ്യക്ഷനായി. പ്രഭാഷകന്‍ എം.കെ സതീഷ് അനുസ്മരണം പ്രഭാഷണം നടത്തി. പി.മനോജ് കുമാര്‍, പി.കെ ബാലചന്ദ്രന്‍, അനിത മേലത്ത്, അനൂപ് പെരിയല്‍, എം.രജിത എന്നിവര്‍ സംസാരിച്ചു. വായന മാസാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.