അംബിക ലൈബ്രറിയില്‍ വായന പക്ഷാചരണത്തിന് തുടക്കമായി

പാലക്കുന്ന് : പാലക്കുന്ന് അംബിക ലൈബ്രറിയില്‍ ജൂലൈ 7 വരെ നടക്കുന്ന വായന പക്ഷാചരണത്തിന് തുടക്കമായി. തുടര്‍ന്ന് വിവിധ ദിവസങ്ങളായി ബഷീര്‍ അനുസ്മരണം, ലൈബ്രറി സന്ദര്‍ശനം പുസ്തക പ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കും.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ സമഗ്ര ഭാവന പുരസ്‌കാരം നേടിയ കെ. വി.കുമാരന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി. വി.
രാജേന്ദ്രന്‍ അധ്യക്ഷനായി. കോട്ടയത്ത് നടന്ന സംസ്ഥാന കുടുംബശ്രീ കലോത്സവത്തില്‍ കവിത രചനയില്‍ മൂന്നാം സ്ഥാനം നേടിയ അംബിക ലൈബ്രറി ബാലവേദിയുടെ ജോയിന്റ് സെക്രട്ടറി ബിന്ദു കല്ലത്തിനെ അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ അധ്യക്ഷനായി. ഭാരവാഹികളായ പള്ളം നാരായണന്‍, പാലക്കുന്നില്‍ കുട്ടി, അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. ദിനേശന്‍, എ. ബാലകൃഷ്ണന്‍, ശ്രീജ പുരുഷോത്തമന്‍, സി. ലീലാവതി, ശ്രീസ്താ രാമചന്ദ്രന്‍, ടി.വി. രജിത, കെ. വി. ശാരദ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *