വിപണി കണ്ടെത്താനാകാതെ പഴുത്ത് നശിക്കുകയാണ് ബളാംതോട് കോയത്തടുക്കത്തെ ജയകുമാറിന്റെ നേന്ത്ര വാഴക്കുലകള്‍.

രാജപുരം: വിപണി കണ്ടെത്താനാകാതെ പഴുത്ത് നശിക്കുകയാണ് ബളാംതോട് കോയത്തടുക്കത്തെ ജയകുമാറിന്റെ നേന്ത്ര വാഴക്കുലകള്‍. കര്‍ണാടകയില്‍ നിന്നും ചെറിയ വിലയില്‍ വാഴക്കുലകള്‍ എത്താന്‍ തുടങ്ങിയതോടെ വിഷരഹിതമായ ജയകുമാറിന്റെ തോട്ടത്തിലെ വാഴക്കുലകള്‍ക്ക് ആവശ്യക്കാരില്ലാതായി. 2 ലക്ഷം രൂപ കുടുംബശ്രീയില്‍ നിന്നും ബാങ്കു വായ്പയായും സംഘങ്ങളില്‍ നിന്നും കടമെടുത്താണ് ജയകുമാറും ഭാര്യയും കൃഷി ഇറക്കിയത്. ഒരു ഏക്കര്‍ ഭൂമി പാട്ടത്തിന് അടുത്ത് 350 ഓളം വാഴയാണു നട്ടത്. ഇപ്പോള്‍ എല്ലാം കുലച്ച് പഴുത്തു തുടങ്ങി. കൃഷിഭവന്റെ നിര്‍ദ്ദേശപ്രകാരം ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ച് വളര്‍ത്തിയ വാഴക്കുലകള്‍ ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണ്. വാഴക്കുലകള്‍ വില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും ജയകുമാര്‍ പറയുന്നു.. ബാങ്കിന് പലിശ കെട്ടാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്. കുലകള്‍ പഴുത്ത് നശിക്കാന്‍ തുടങ്ങിയ തോടെ ഇപ്പോള്‍ കിലോയ്ക്ക് 40 രൂപ നിരക്കിലാണ് കുലകള്‍ വില്‍ക്കുന്നത്. കൂലി പോലും കിട്ടില്ല എന്ന് തനിക്കറിയാം. പഴുത്ത് നശിച്ചു പോകാതിരിക്കാന്‍ വേണ്ടിയാണ് തുച്ചമായ തുകയ്ക്ക് വാഴക്കുലകള്‍ നല്‍കുന്നത്ജയകുമാര്‍ പറയുന്നു.
വാഴക്കുലകള്‍ വേണ്ടവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക 9207483361.

Leave a Reply

Your email address will not be published. Required fields are marked *