യോഗ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തില്‍ യോഗ ദിനാചരണം നടത്തി

രാജപുരം : യോഗ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തില്‍ യോഗ ദിനാചരണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു ദിനാചരണം ഉദ്ഘാടനം ചെയ്തു. നിത്യ ജീവിതത്തില്‍ യോഗയുടെ പ്രസക്തി എന്നവിഷയത്തില്‍ ഉപന്യാസ രചന മത്സര്യ , പോസ്റ്റര്‍ രചന മത്സരം , യോഗയെ കുറിച്ച്ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. തുടര്‍ന്ന് വിവിധ യോഗ മുറകള്‍ ഉള്‍ക്കൊള്ളിച്ചുള്ള യോഗ ഡാന്‍സ് അരങ്ങേറി. യോഗ ദിനാചരണത്തിന് നല്ല പാഠം കോര്‍ഡിനേറ്റര്‍ കൃപ നിതേഷ്, നിഖില്‍ രാജ്, റോസ് ലിന്‍ മിഖായേല്‍ എന്നിവര്‍നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *