രാജപുരം: ജലശക്തി അഭിയാന്‍ ക്യാച്ച് ദെ റെയിന്‍ക്യാമ്പയിനിന്റെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്തില്‍ കൃഷിവകുപ്പിന്റെ എസ് എച്ച് എം ധനസഹായത്തോടെ പതിമൂന്നാം വാര്‍ഡിലെ കോഴിച്ചിറ്റയില്‍ കാരയ്ക്കാട്ട് ജോസഫിന്‍. കെ. ജോണിന്റെ കൃഷിയിടത്തില്‍ നിര്‍മിച്ച മഴവെള്ള കൊയ്ത്ത് കേന്ദ്രസംഘം സന്ദര്‍ശിച്ചു. പ്രകൃതിവാതക മന്ത്രാലയം ഡയറക്ടര്‍ പി. മനോജ് കുമാര്‍, സി. ജി. ഡബ്ലിയു. ബി. എഛ്. ക്യൂ സയന്റിസ്റ്റ് വി. കെ. വിജേഷ്, എസ് എച്ച് എം ജില്ലാ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ ടീമാണ് സന്ദര്‍ശനം നടത്തിയത്. പനത്തടി കൃഷി ഓഫീസര്‍ വി. വി. മധുസൂദനന്‍, വാര്‍ഡംഗം എന്‍. വിന്‍സെന്റ് എന്നിവര്‍ സംഘത്തെ അനുഗമിച്ചു.പത്തു ലക്ഷം ലിറ്റര്‍ വെള്ളം വരെ സംഭരിക്കാവുന്ന ഈ പടുതാ കുളത്തിന് 20 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയും നാലു മീറ്റര്‍ താഴ്ച്ചയുമാണുള്ളത്.