രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ പാലംന്തടിയില്‍ നിന്നും മൂലക്കാല്‍ വഴി കുണ്ടം പാറയിലേക്കുള്ള റോഡിന് പാലം തടി ചാലിന് പാലം നിര്‍മ്മിക്കണമെന്ന് പാലന്തടി ഒരുമ സ്വയം സഹായ സംഘം വാര്‍ഷിക യോഗത്തില്‍ പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.
മഴക്കാലമായാല്‍ പാലന്തടി അക്കരെയുള്ള, മൂലക്കാലിലെ പ്രദേശവാസികള്‍ക്ക് നടന്ന് അക്കരെ എത്തണമെങ്കില്‍ തന്നെ ഒന്നര കിലോമീറ്റര്‍ ചുറ്റി വരണം കൂടാതെ വാഹന സൗകര്യമില്ലാത്ത അവസ്ഥയില്‍ 10 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടാണ് കഴിയുന്നത് ഇതിനൊരു പരിഹാരം ഉടനടി ഉണ്ടാക്കണമെന്നാണ് ഒരുമ സ്വാശ്രയ സംഘം ജനറല്‍ബോഡിയിലൂടെ അധികാരികളോട് ആവശ്യപ്പെട്ടത് . സംഘം പ്രസിഡണ്ട് എ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി മേലത്ത് സുകുമാരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവു ചെലവുകണക്കും അവതരിപ്പിച്ചു.
എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ യോഗം ഉപഹാരം നല്‍കി അനുമോദിച്ചു
ഭാരവാഹികള്‍ : പ്രസിഡണ്ട്
എ ബാലകൃഷ്ണന്‍ നായര്‍.
വൈസ് പ്രസിഡണ്ട് മജീദ് അത്തിയടുക്കം,
സെക്രട്ടറി സുകമാരന്‍ പാലന്തടി,
ജോയിന്റ് സെക്രട്ടറി എം ചന്ദ്രന്‍ പാലന്തടി ,ട്രഷറര്‍ സുധാകരന്‍ പാലന്തടി.