രാജപുരം : ഗവ. ഹൈസ്‌കൂള്‍ ചാമുണ്ഡിക്കുന്നില്‍ വായന ദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് കെ സുഹാസ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സിനി ആര്‍ട്ടിസ്റ്റ് കൂക്കള്‍ രാഘവന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. തന്റെ സിനിമാ ജീവിതത്തില്‍ വായനയുടെ സ്വാധീനത്തെക്കുറിച്ചും പുസ്തകങ്ങള്‍ നല്കിയ അറിവിനെ കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്റ് ദിവ്യ സി.കെ, സ്റ്റാഫ് സെക്രട്ടറി സിന്ധു അഴകത്ത്, വിദ്യാര്‍ത്ഥി പ്രതിനിധി കുമാരി പവിത്ര എന്നിവര്‍ സംസാരിച്ചു. ഒരാഴ്ചക്കാലം നീണ്ടു നില്ക്കുന്ന വായന പക്ഷാചരണം, സാഹിത്യ ക്വിസ്, പുസ്തക ചര്‍ച്ച, പുസ്തകാസ്വാദന കുറിപ്പ് തയ്യാറാക്കല്‍ തുടങ്ങിയ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. തുടര്‍ന്ന് കുട്ടികള്‍ കവിതാലാപനം നടത്തി. പ്രധാനാധ്യാപകന്‍ പി.അശോകന്‍ സ്വാഗതവും വിദ്യാരംഗം സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ശാരി.ജി.നായര്‍ നന്ദിയും പറഞ്ഞു.