കാഞ്ഞങ്ങാട് : സദ്ഗുരു പബ്ലിക് സ്‌കൂളില്‍ വായനവാരാചരണതുടക്കം ശ്രദ്ധേയമായി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ഡോ : സന്തോഷ് പനയാല്‍ വായനവാരാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.പുസ്തകങ്ങള്‍ നമ്മെ ചതിക്കുഴിയില്‍ എത്തിക്കില്ല. പുസ്തകത്തോട് ചേര്‍ന്നിരിക്കണമെന്നും അറിവിന് മുന്നില്‍ വെക്കുന്ന തിരി നമ്മെ തിരിച്ചറിവിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷയായി.അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍, അധ്യാപകന്‍ വി. കെ. രാജേഷ് കുമാര്‍ വിദ്യാര്‍ത്ഥികളായ ശരണ്‍ ടി വിശ്വം, ദേവേശ്വര്‍ വിനയ്, പാര്‍വണ പി.വി, കരുണ്‍ രവീന്ദ്, കൃഷ്ണ ടി വി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വായനവാരാചരണത്തോടനുബന്ധിച്ചുള്ളവിവിധകലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി.