മാലക്കല്ല്: പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായന മാസചാരണമായി മാലക്കല്ല് സെന്റ് മേരിസ് എ യു പി സ്‌കൂളില്‍ തുടക്കം കുറിച്ചു. രാവിലെ മുതല്‍ വിവിധതരം പരിപാടികളും ഉച്ചയ്ക്ക് രണ്ടരയ്ക്ക് വായനാദിനാഘോഷ ഉദ്ഘാടനവും, കുട്ടികളുടെ വായന കുറിപ്പ് പ്രകാശനവും, വായനാദിന പ്രതിജ്ഞയും നടത്തി.ഹോസ്ദുര്‍ഗ് ഉപജില്ല ബിപിസി സനില്‍കുമാര്‍ വെള്ളുവ ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.സ്‌കൂള്‍ മാനേജര്‍ ഡിനോ കുമ്മാനിക്കാട്ടില്‍, ഹെഡ്മാസ്റ്റര്‍ സജി എം എ, പിടിഎ പ്രസിഡന്റ് സജി എ സി, ഭാഷ ക്ലബ് കണ്‍വീനര്‍ നവീന്‍ പി, ഷിയാ മരിയ ദിവ സുനില്‍, അനാമിക വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു.കാഴ്ച, അറിവോരം, റീഡ് മി, ലൈബ്രറി സന്ദര്‍ശനം, ഓര്‍മ്മയുണ്ടോ ഈ മുഖം, ചിത്ര വായന, കുഞ്ഞു കൈയില്‍ ഒരു പുസ്തകം, എന്റെ അഭിപ്രായത്തില്‍ എന്നിങ്ങനെ ആകര്‍ഷകമായ മത്സരയിനങ്ങള്‍ കുട്ടികള്‍ക്കായി നടത്തുന്നു.