സെന്റ് പയസ് ടെന്‍ത് കോളേജില്‍ അക്കാഡമിക് റിട്രീറ്റ് നൂതന വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കുള്ള കാല്‍വെപ്പ്

രാജപുരം: ആധുനിക കാലഘട്ടത്തില്‍ വിദ്യാഭ്യാസ , സാങ്കേതിക മേഖലകളിലുള്ള മാറ്റങ്ങള്‍ക്ക് അനുസൃതമായി വിദ്യാഭ്യാസ നയം രൂപീകരിക്കുവാന്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ ജോസഫ് പണ്ടാരശ്ശേരില്‍ നേതൃത്വത്തില്‍ രാജപുരം സെന്റ് പയസ് കോളേജിലെ അധ്യാപകരെയും അനധ്യാപകരെയും ഉള്‍ക്കൊള്ളിച്ച് നടത്തിയ അക്കാദമിക് റിട്രീറ്റ് നയപരമായും, സമീപനപരമായും വേണ്ട മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു. വിദ്യാര്‍ത്ഥികളെ വീട്ടുജോലികളും, ഇതര ജോലികളും ഒരുപോലെ ചെയ്യുവാന്‍ പ്രാപ്തരാക്കുന്ന സമീപനം ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ രീതി ഒരു അനിവാര്യതയാണെന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ അഭിപ്രായപ്പെട്ടു. കോളേജിന്റെ പശ്ചാത്തല സംവിധാനം പരിപൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതോടൊപ്പം, സര്‍വകലാശാല പരീക്ഷകളിലെ മികച്ച വിജയം തുടരുന്നതിനുള്ള പ്രത്യേക ജാഗ്രത ഓരോ ഡിപ്പാര്‍ട്ട്‌മെന്റും കൈക്കൊള്ളണമെന്ന് പ്രോ മാനേജര്‍ ഫാദര്‍ ജോയ് കട്ടിയാങ്കല്‍ അധ്യാപകരോട് ആഹ്വാനം ചെയ്തു.
കഴിഞ്ഞവര്‍ഷത്തെ അക്കാദമിക്ക് നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ട്, വരും വര്‍ഷങ്ങളിലെ നയരേഖകള്‍ എന്നിവ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ഡോ.ബിജു ജോസഫ് അവതരിപ്പിച്ചു.
മൈക്രോബയോളജിയിലെ അന്തര്‍ദേശീയ ഗവേഷക ശ്രേണിയില്‍ ഇടംപിടിച്ച അധ്യാപകര്‍ കണ്ടെത്തിയ നാല് പുതിയ ബാക്ടീരിയകള്‍ കോളേജിന്റെ പേരില്‍ നാമകരണം ചെയ്തത് ലോകാരാഗ്യ സംഘടനയുടെ ജന്റ് ബാങ്കില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് ശ്രദ്ധേയമായി.
ബികോം കോഴ്‌സിനോടൊപ്പം സി എ, ഐ സി ഡബ്ലിയു എ കോഴ്‌സുകളുടെ പ്രത്യേകമായ പരിശീലനവും, മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ നടത്തിയ പ്രത്യേക പരിശീലന പദ്ധതിയും എല്ലാ വിദ്യാര്‍ത്ഥികളും പൂര്‍ത്തിയാക്കിയ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ആദ്യ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് , കഴിഞ്ഞ ഒരു വര്‍ഷം മാത്രം 22 വിദ്യാര്‍ത്ഥികളില്‍ കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയ ബികോം വിദ്യാര്‍ത്ഥികളുടെ നേട്ടം, ഐഐഎം റാഞ്ചിയിലെ അധ്യാപകനായ പൂര്‍വ വിദ്യാര്‍ത്ഥിയായ രഞ്ജിത്ത് എമ്മിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ, ആന്‍ മേരി , ശിവപ്രസാദ് കെ എന്നീ ഡെവലപ്‌മെന്റ് എക്കണോമിക്‌സ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഐഐഎം കോഴിക്കോട് ഉന്നത ഫെലോഷിപ്പോടുകൂടി എഫ്പിഎം പ്രവേശനം നേടിയത് എന്നിവ ചരിത്ര തുടക്കമാണെന്ന് വിലയിരുത്തപ്പെട്ടു. ഐഐടി മദ്രാസില്‍ നിന്നും പഠിച്ചിറങ്ങിയ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പൂര്‍വ്വ
വിദ്യാര്‍ഥികളായ ബിന്ദു കണ്ണന്‍ , അമൃത വി , ഐഐടി ജാം പ്രവേശന പരീക്ഷയില്‍ ഓള്‍ ഇന്ത്യ തലത്തില്‍ 377 റാങ്ക് നേടിയ വൈശാഖ് എം എന്നിവരെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഭാവി പഠന നിര്‍ദ്ദേശ കൗണ്‍സില്‍ അംഗങ്ങളായി ഉള്‍ക്കൊള്ളിച്ചു.
റബര്‍ ബോര്‍ഡ് മായി സംയുക്തമായി നടത്തിയ കാര്‍ഷിക മേഖലയിലെ ഉന്നമനം ലക്ഷ്യം വെച്ചുള്ള റബര്‍ ടാപ്പിംഗ് പ്രാക്ടിക്കല്‍ സിമ്പോസിയത്തിന്റെ തുടര്‍ച്ചയായി, മെഷീന്‍ ടാപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് റബര്‍ കര്‍ഷകരെ ലക്ഷ്യം വെച്ച് നൂതന സെമിനാറുകള്‍ നടത്തുവാന്‍ ലൈഫ് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനമെടുത്തു.
കഴിഞ്ഞ 15 വര്‍ഷങ്ങള്‍ കൊണ്ട് മാത്രം 188 വിദ്യാര്‍ഥികളെ വിപ്രോ, ടി സി എസ് ,ഇന്‍ഫോസിസ് ബഹുരാഷ്ട്ര കമ്പനികളില്‍ ക്ലാസ് വണ്‍ പ്രോഗ്രാമര്‍ തസ്തികയില്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ നിയമനം നല്‍കുവാന്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന് സാധിച്ചത് മാതൃകാപരമായ നേട്ടമാണെന്ന് വിലയിരുത്തപ്പെട്ടു. ട്രിച്ചി എന്‍ഐടിയില്‍ ക്യാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ ശിവാനന്ദ് ബി എന്ന വിദ്യാര്‍ത്ഥിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രത്യേക ക്യാറ്റ് പരിശീലന പദ്ധതി മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോളേജില്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. കായിക മേഖലയുടെയും, ഭാഷ വിഭാഗങ്ങളുടെയും, മാത്തമാറ്റിക്‌സ് വിഭാഗത്തിന്റെയും, ലൈബ്രറിയുടെയും ,കോളേജ് ഓഫീസ് പ്രവര്‍ത്തനങ്ങളുടെയും നേട്ടങ്ങളും പുതിയ പദ്ധതികളും ചര്‍ച്ച ചെയ്യപ്പെട്ടു.
കോളേജ് ബര്‍സാര്‍ ഫാദര്‍ ജോബിന്‍ പ്ലാച്ചേരി പുറത്ത്, ഐക്യു എ സി കോഡിനേറ്റര്‍ ഡോ.ജോബി തോമസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *