രാജപുരം : വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനവും, പി എന്‍ പണിക്കര്‍ അനുസ്മരണവും സംഘടിപ്പിച്ചു. പുഞ്ചക്കര ഗവ. എല്‍ പി സ്‌കൂളുമായി സഹകരിച്ച് ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് എം പി ജോസ് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ലീലാ ഗംഗാധരന്‍, എസ്എംസി ചെയര്‍മാന്‍ ഇ കെ ഗോപാലന്‍, കെ നളിനാഷന്‍ എന്നിവര്‍ സംസാരിച്ചു. വായനശാല ഭരണസമിതി അംഗം പാസ്റ്റര്‍ അഗസ്റ്റ്യന്‍ കെ മാത്യു സ്വാഗതവും, സ്‌കൂള്‍ പ്രധാനാധ്യാപിക വി കെ കൊച്ചുറാണി നന്ദിയും പറഞ്ഞു.