രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനാദിനം സമുചിതമായി ആചരിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായ വിനു നാരായണന്‍ വായനാദിനം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സി കെ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജോസ്പുതുശ്ശേരിക്കാലായില്‍, എം കൃഷ്ണകുമാര്‍ , എസ്എംസി ചെയര്‍മാന്‍ ബി അബ്ദുള്ള, മദര്‍ പി ടി എ പ്രസിഡന്റ് ഷീല എം , സീനിയര്‍ അസിസ്റ്റന്റ് ജിന്‍സി , സ്റ്റാഫ് സെക്രട്ടറി സുമതി എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക അസ്മാബി സ്വാഗതവും വിദ്യാരംഗം കണ്‍വീനര്‍ സൗമ്യ നന്ദിയും പറഞ്ഞു.തുടര്‍ന്ന് ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം നടത്തി. പുസ്തക പ്രദര്‍ശനം, വായനാമൂല ഒരുക്കല്‍, ആസ്വാദന കുറിപ്പ് തയ്യാറാക്കല്‍, വായനാ മത്സരം, ക്വിസ് മത്സരം, പോസ്റ്റര്‍ രചനാ മത്സരം, സാഹിത്യകാരന്‍മാരെ പരിചയപ്പെടല്‍ , പതിപ്പ് നിര്‍മ്മാണം തുടങ്ങി വിവിധ പരിപാടികളാണ് വായനാ വാരവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്. പരിപാടികള്‍ക്ക് അധ്യാപകരായ, രാജന്‍ ചുള്ളി, അനില്‍കുമാര്‍ കെ , ബേബി പ്രസന്ന, ശുഭ എന്നിവര്‍ നേതൃത്വം നല്‍കി.