തിരുവനന്തപുരത്ത് വീട്ടില്‍ നിന്ന് 40 പവന്‍ സ്വര്‍ണ്ണം മോഷണം പോയി

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ വീട് കുത്തി തുറന്ന് 40 പവന്‍ മോഷ്ടിച്ചു. വെഞ്ഞാറമൂട് നെല്ലനാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ അപ്പുക്കുട്ടന്‍ പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. 40 പവനൊപ്പം പതിനായിരം രൂപയും മോഷണം പോയതായാണ് പരാതി.

വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ പൊളിച്ചാണ് മോഷ്ട്ടാവ് അകത്തുകടന്നത്. മോഷണം നടക്കുന്ന സമയത്ത് അപ്പുക്കുട്ടന്‍ പിള്ളയുടെ മകനും ,മരുമകളും, കുട്ടികളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കൂടാതെ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന ബാഗ് സമീപ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തി. പുലര്‍ച്ചെ വാതില്‍ തുറന്നപ്പോള്‍ ഒരാള്‍ വീട്ടില്‍ നിന്നും ഓടിപോകുന്നത് കണ്ടുവെന്നാണ് മരുമകള്‍ നല്‍കിയ മൊഴി. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *