പാലക്കുന്ന് : സഹകരണ പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കാനും പുനഃക്രമീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിയോഗിച്ച പെന്‍ഷന്‍ പരിഷ്‌കാര സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചയല്ല, പെന്‍ഷന്‍ പരിഷ്‌കരണവും ഡിഎ യുമാണ് വേണ്ടതെന്ന് കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സഹകരണ പെന്‍ഷന്‍ പരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍ പല തവണ സര്‍ക്കാറിനോടും സഹകരണ പെന്‍ഷന്‍ ബോര്‍ഡിനോടും ആവശ്യപ്പെട്ടിരുന്നു. ഒന്നിലധികം തവണ ചര്‍ച്ച ചെയിതിട്ടും ഫലം കണ്ടില്ലെന്ന് യോഗം പരാതിപ്പെട്ടു. സംസ്ഥാന ട്രഷറര്‍ പി ഭാസ്‌കരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡണ്ട് കൊപ്പല്‍ പ്രഭാകരന്‍ അധ്യക്ഷതവഹിച്ചു. ജൂലൈ ആദ്യവാരം ജില്ലാ സമ്മേളനം നടത്തും. വി. നാരായണന്‍, കെ. കെ. തമ്പാന്‍ നായര്‍, മാലിനി, എ. ഗംഗാധരന്‍ നായര്‍,ബി. കൃഷ്ണന്‍, കെ. വി. രാജഗോപാലന്‍, വൈ.എം. സി. ചന്ദ്രശേഖരന്‍. ബാബു സിറിയക്, കെ ദിനേശന്‍, ശ്രീധരന്‍ പള്ളം, കെ. കെ. കൃഷ്ണന്‍,സുകുമാരന്‍ കൊല്ലംപാറ എന്നിവര്‍ സംസാരിച്ചു.