അങ്കണവാടിയ്ക്കുള്ളില്‍ പാമ്പിനെ കണ്ടെത്തി

പാലക്കാട്: പാലക്കാട് അങ്കണവാടിയ്ക്കുള്ളില്‍ പാമ്പിനെ കണ്ടെത്തി. കരിമ്പ പള്ളിപ്പടിയിലെ പതിനൊന്നാം വാര്‍ഡിലെ അങ്കണവാടിയില്‍ ഇന്നലെ വൈകിട്ടാണ് പാമ്പിനെ കണ്ടെത്തിയത്. കനത്തമഴയെ തുടര്‍ന്ന് കുട്ടികള്‍ക്ക് അവധി നല്‍കിയതിനാല്‍ അങ്കണവാടിയില്‍ കുട്ടികള്‍ ഇല്ലായിരുന്നു. അതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

അങ്കണവാടിക്ക് മുകളിലേക്ക് മുളയുടെ കൊമ്പുകള്‍ ചാഞ്ഞു നില്‍ക്കുന്നുണ്ട്. ഇതിലൂടെ ഇഴജന്തുക്കള്‍ വരുമെന്നും, വെട്ടി മാറ്റണമെന്നും പ്രദേശവാസികള്‍ ഗ്രാമസഭയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. അങ്കണവാടി ജീവനക്കാരും പഞ്ചായത്തില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. പക്ഷേ ഇതുവരെ മുളക്കൂട്ടം വെട്ടിമാറ്റിയിട്ടില്ല എന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. പാമ്പിനെ കണ്ടെത്തിയ സംഭവത്തില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്ന് കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *