രാജപുരം: കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയുടെ വന്ധ്യത നിവാരണ കേന്ദ്രം ജനനിയുടെ ഭാഗമായി കള്ളാര്‍ പഞ്ചായത്ത് ഹാളില്‍ വച്ച് സൗജന്യ വന്ധ്യത നിവാരണ സ്‌ക്രീനിങ് ക്യാമ്പ് നടന്നു.
വിവാഹശേഷം ഒരുമിച്ചു താമസിച്ചിട്ടും മറ്റു ചികിത്സാ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചിട്ടും ഗര്‍ഭം ധരിക്കാത്തവരും ഗര്‍ഭം ധരിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ഗര്‍ഭസ്ഥ ശിശു നഷ്ടപ്പെട്ടവരുമായ 15 ഓളം ദമ്പതികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
കള്ളാര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ്
ടി. കെ. നാരായണന്‍ ഉല്‍ഘാടനം ചെയ്തു. കള്ളാര്‍ പഞ്ചായത്ത് സെക്രട്ടറി പ്രേമ, സിഡി എസ് ചെയര്‍പേഴ്‌സണ്‍ കമലാക്ഷി,
പഞ്ചായത്തംഗങ്ങളായ ലീല ഗംഗധരന്‍,
വനജ ഐത്തു എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ജനനി ഡോ.രതീഷ് പി സ്വാഗതവും രാജപുരംമെഡിക്കല്‍ ഓഫീസര്‍ ഡോ.ധന്യ കെ എസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ ക്ലാസ്സ് ജനനി എന്‍ എ എം ഡോക്ടര്‍മാരായ ഡോ.ശിശിര പ്രദീപ് ( സ്ത്രീ വന്ധ്യത) ഡോ. മുഹ്സീന മോള്‍. പി.( പുരുഷ വന്ധ്യത) എന്നിവര്‍ നയിച്ചു. സ്‌ക്രീനിംഗ് ക്യാമ്പില്‍ നിര്‍ദ്ദേശിച്ചവര്‍ക്ക് കാഞ്ഞങ്ങാട്ടുള്ള ജില്ലാ ഹോമിയോ ആശുപത്രിയില്‍ തുടര്‍ ചികിത്സ നടത്താനുള്ള അവസരവും ഒരുക്കി.