ജില്ലയില്‍ അതിതീവ്രമഴ, വ്യാപക കൃഷി നാശംകണ്ണീരിലായ കര്‍ഷകര്‍ക്ക്അടിയന്തരമായി നഷ്ട പരിഹാരംനല്‍കണം: കിസാന്‍ സഭ

രാജപുരം: കാലവര്‍ഷം ആരംഭിച്ചത്
മുതല്‍ ജില്ലയില്‍ ശക്തമായ മഴയാണ്‌പെയ്തുകൊണ്ടിരിക്കുന്നത് മഴക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെയാണ് വ്യാപകമായ കൃഷിനാശം ജില്ലയിലുണ്ടായത്. മലയോര മേഖലയിലും തീരദേശ മേഖലയിലും വ്യാപകമായി കൃഷി നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. കോടിക്കണക്കിന് രൂപയുടെ കൃഷി നശിച്ചു.
ജില്ലയുടെ വാഴത്തോട്ടമെന്നറിയപ്പെടുന്ന മടിക്കൈയില്‍ വെള്ളത്തിലമര്‍ന്നത് നേന്ത്രവാഴകൃഷി മാത്രമല്ല കര്‍ഷകരുടെ അധ്വാനവും സ്വപ്നവുമാണ്.ഒരു മാസം മുന്‍പുവരെ പച്ചപ്പട്ടണിഞ്ഞ വയലുകളാണ് വെള്ളക്കെട്ടില്‍ മുങ്ങി കര്‍ഷകരെ കണ്ണീരിലലിയിച്ചി രിക്കുന്നത്.
കാല വര്‍ഷം തകര്‍ത്തത് അധ്വാനവുംമുതല്‍മുടക്കുമാണ്കൃഷി ഉപജീവനമായ നിരവധി കര്‍ഷകര്‍ കണ്ണീരിലായി
ആയിരകണക്കിന് വാഴ കൃഷി , കമുക് ,തെങ്ങ് ‘ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ട മുണ്ടായി.
കൃഷിയെ മാത്രമാശ്രയിച്ച് ജീവിതം തള്ളിനീക്കുന്ന നൂറുകണക്കിന് കര്‍ഷകരുടെ പ്രതീക്ഷകള്‍ പെരുമഴയില്‍ തകര്‍ന്നു.പുഴകളെല്ലാം നിറഞ്ഞൊഴികിയതോടെ ജില്ലയില്‍ ഇതൊരൊറ്റപ്പെട്ട കാഴ്ചയല്ല. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കൃഷിയും വീടുമുപേക്ഷിച്ച് ജനങ്ങള്‍ ബന്ധുവീടുകളില്‍ അഭയം തേടുകയാണ്
അതിതീവ്രമഴ മൂലം വ്യാപക കൃഷി നാശത്തിലൂടെ
കണ്ണീരിലായ കര്‍ഷകര്‍ക്ക്
അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സി പി ഐ കാസറഗോഡ് ജില്ല സെക്രട്ടറി സി പി. ബാബു,
അഖിലേന്ത്യാ കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണന്‍, ജില്ല സെക്രട്ടറി കുഞ്ഞിരാമന്‍, കെ. പി സഹദേവന്‍, എം അസിനാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *