ഉദുമ: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണ മെഡലും , 400 മീറ്റര്‍ റിലേയില്‍ വെള്ളി മെഡലും നേടിയ റഹ്ന രഘുവിനെ ഉദുമ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അനുമോദിച്ചു. തുടര്‍ പരിശീലനത്തിന് സ്‌പോര്‍ട്‌സ് കിറ്റും സമ്മാനിച്ചു.
പ്രസിഡന്റ് വി. ആര്‍. വിദ്യാസാഗര്‍ അധ്യക്ഷനായി. സെക്രട്ടറി അഖില്‍ ബാബു, അസിസ്റ്റന്റ് സെക്രട്ടറി കാദര്‍ കാതീം, വൈസ് പ്രസിഡന്റ് ഹമീദ് മാങ്ങാട്, ഡയറക്ടന്മാരായ കേവീസ് ബാലകൃഷ്ണന്‍, ഉദയമംഗലം സുകുമാരന്‍, കമലാക്ഷന്‍ നാലാം വാതുക്കല്‍, ടി. വി. മുഹമ്മദ് കുഞ്ഞി, സി. എച്ച്. ഫസല്‍, ഇ. കെ. മുഹമ്മദ്, കെ. പി.
ജമീല, കെ.പി. നസീറ, നാരായണന്‍ അടിയോടി, ബാലകൃഷ്ണന്‍ തെക്കേവീട്,
തുളസി ദേവി എന്നിവര്‍ പ്രസംഗിച്ചു.
ഉദുമ വെടിക്കുന്ന് ഇരട്ടപ്പനക്കാല്‍ രഘുവിന്റെയും റോഷ്നയുടെയും മകളായ റഹ്ന തിരുവനന്തപുരം ഗവ. ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.