വിവോയുടെ വൈ400 പ്രോ 5ജി ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങും

വിവോയുടെ വൈ400 പ്രോ 5ജി (Vivo Y400 Pro 5G) ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിവോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വെബ്‌സൈറ്റിലെ ഒരു ഇവന്‍റ് പേജിലൂടെ പുതിയ വൈ-സീരീസ് സ്മാർട്ട്‌ഫോണിന്‍റെ വരവ് വിവോ ഉറപ്പിക്കുന്നു.

ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവോ വൈ400 പ്രോ 5ജിയിൽ 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുള്ള 6.77 ഇഞ്ച് അമോൾഡ് സ്‌ക്രീൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റിൽ ഇത് പ്രവർത്തിക്കാൻ സാധ്യതയുണ്ട്. കൂടാതെ 5,500 എംഎഎച്ച് ബാറ്ററിയും ലഭിച്ചേക്കാം എന്നുമാണ് റിപ്പോർട്ടുകൾ.

ഏറ്റവും മെലിഞ്ഞ സ്മാർട്ട്‌ഫോണായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പനി നൽകിയ പ്രൊമോഷണൽ പോസ്റ്ററിൽ, ലംബമായി, ചെറുതായി ഉയർത്തിയ പിൽ ആകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളുമായി ഈ ഫോൺ കാണപ്പെടുന്നു. വിവോ വൈ400 പ്രോയുടെ ക്യാമറ ഐലൻഡിൽ രണ്ട് ക്യാമറകളുണ്ട്. ഒരു എൽഇഡി ഫ്ലാഷ് യൂണിറ്റ് ഇതിനോടൊപ്പം നൽകിയിട്ടുണ്ട്.

ഈ സ്മാർട്ട്‌ഫോണിന്‍റെ ക്യാമറ ഐലൻഡ് സിൽവർ ഫിനിഷിലും അതിന്‍റെ പിൻ പാനൽ വെളുത്ത മാർബിൾ പാറ്റേണിലും കാണപ്പെടുന്നു. ഈ സ്‍മാർട്ട്‌ഫോണിന് ഫുൾ എച്ച്‌ഡി+ റെസല്യൂഷനും 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ഉള്ള 6.77 ഇഞ്ച് 3D കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്‍റെ ഡിസ്‌പ്ലേയ്ക്ക് 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ലെവൽ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *